ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/9bd7vPcBuEAclSrC7WXn.jpg)
പാലക്കാട്: മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്തുവർഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു. കരിങ്കരപ്പുള്ളി ലക്ഷംവീട് ബഷീറിനെയാണ് (48) ശിക്ഷിച്ചത്. 2015 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Advertisment
കരിങ്കരപുള്ളിയിൽതാമസിക്കുന്ന മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. അന്നത്തെ ടൗൺ സൗത്ത് ഇൻസ്‌പെക്ടർ സി ആർ പ്രമോദാണ് കേസന്വേഷിച്ചത്. പ്രിൻസിപ്പൽ സബ് ജഡ്ജ് (ഒന്ന്) അൻയാസ് തയ്യിൽ ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജി പി ആനന്ദും പൊലീസിനായി സീനിയർ സിപിഒ ജിനപ്രസാദും ഹാജരായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us