New Update
Advertisment
കൊല്ലങ്കോട്: വടവന്നൂർ കൃഷിഭവൻറെ ആഭിമുഖ്യത്തിൽ ഗ്രോബാഗ് വിതരണം നടത്തി. സംസ്ഥാന കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം വടവന്നൂർ കൃഷിഭവന്റെ മേൽനോട്ടത്തിൽ ഹരിതശ്രീ വനിത ലേബർ ഗ്രൂപ്പ് തയ്യാറാക്കിയിട്ടുള്ള ഗ്രോബാഗ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് സക്കീർ ഹുസൈൻ നിർവഹിച്ചു.
വടവന്നൂർ മുതലമട മറ്റു സമീപ പഞ്ചായത്തുകളിലെ രജിസ്റ്റർ ചെയ്ത വീട്ടമ്മമാർക്ക് ആണ് ഗ്രോബാഗ് വിതരണം ആരംഭിച്ചിട്ടുള്ളതെന്ന് കൃഷി ഓഫീസർ എം.ബഷീർ അഹ്മദ് പറഞ്ഞു. വാർഡ് മെമ്പർ എ.മണികണ്ഠൻ അധ്യക്ഷതവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി ഉദയ ബാലൻ, പഞ്ചായത്ത് അംഗം ആർ ബിജു,കൃഷി അസിസ്റ്റന്റ് വി വിദ്യ,ലേബർ ഗ്രൂപ്പ് അംഗങ്ങളായ ഉഷ,സുമതി, സുശീല,രുക്മണി എന്നിവർ സംസാരിച്ചു.