പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽകരണത്തിനെതിരെ എഐടിയുസി കൊല്ലങ്കോട് പഞ്ചായത്ത് കമ്മിറ്റി കൊല്ലങ്കോട് ബിഎസ്എന്‍എല്‍ ഓഫീസിനു മുമ്പിൽ പ്രതിഷേധ സമരം നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

കൊല്ലങ്കോട് ബിഎസ്എൻഎൽ ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരം സിപിഐ ജില്ലാ അസി: സെക്രട്ടറി ടി. സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലങ്കോട്: കേന്ദ്ര ഗവൺമെൻ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽകരണത്തിനെതിരെ എഐടിയുസി കൊല്ലങ്കോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സമരം നടത്തി.

വടവന്നൂരിൽ നടന്ന പ്രതിഷേധ സമരം എഐടിയുസി ചിറ്റൂർ ഡിവിഷൻ സെക്രട്ടറി രമേഷ്.എം ഉദ്ഘാടനം ചെയ്തു. മണികണ്ഠൻ സി അദ്ധ്യക്ഷത വഹിച്ചു. സിപിഐ എൽസി സെക്രട്ടറി കെ.എ ചാമി, എഐടിയുസി ജില്ലാ കമ്മറ്റി അംഗം കൃഷ്ണൻകുട്ടി, കിസാൻ സഭ നെന്മാറ മണ്ഡലം പ്രസിഡണ്ട് എസ്.അനന്തകൃഷ്ൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ഷാജഹാൻ.എസ് സ്വാഗതം പറഞ്ഞു.

എഐടിയുസി കൊല്ലങ്കോട് പഞ്ചായത്ത് കമ്മിറ്റി കൊല്ലങ്കോട് ബിഎസ്എന്‍എല്‍ ഓഫീസ്സിനു മുമ്പിൽ നടത്തിയ പ്രതിഷേധം സമരം സിപിഐ ജില്ലാ അസി: സെക്രട്ടറി ടി. സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു. എം.എസ് രാമചന്ദ്രൻ,കെ.രാജൻ, എം.സുബ്രമണ്യൻ,വി.സുരേഷ്, എ.വി സുന്ദരൻ എന്നിവർ സംസാരിച്ചു.

aituc
Advertisment