/sathyam/media/post_attachments/kV8YhyAvhbvEdlJiWrvP.jpg)
പാലക്കാട്: ചിറ്റൂർ തത്തമംഗലം നഗരസഭ സിപിഎം കൗൺസിലർ റോബിൻ ബാബു വീട്ടമ്മക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും ചാറ്റ് ചെയ്തതാണ് സിപിഎമ്മിന് തീരാകളങ്കമായി മാറിയിരിക്കുന്നത്. റോബിൻ ബാബുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും പോഷക സംഘടനകളും നഗരസഭയിലേക്ക് മാർച്ച് നടത്തി.
മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനാണ് വീട്ടമ്മ കൗൺസിലർ റോബിൻ ബാബുവിനെ സമീപിച്ചത്. വീട്ടമ്മയേട് വീട്ടിലേക്ക് വരാൻ റോബിൻ ബാബു ആവശ്യപ്പെട്ടെങ്കിലും വീട്ടമ്മ വഴങ്ങിയില്ല. തുടർന്ന് വീട്ടമ്മയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചു. ഇതിൻ്റെ സ്ക്രീൻ ഷോട്ടുകൾ നവ മാധ്യങ്ങളിലൂടെ പ്രചരിച്ചതാണ് സിപിഎമ്മിനെ വെട്ടിലാക്കിയത്.
സംഭവം വിവാദമായതോടെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ഇ.എൻ അജയകുമാറിൻ്റെ നേതൃത്വത്തിൽ ഒതുക്കി തീർക്കാൻ ശ്രമിച്ചു. റോബിൻ ബാബുവിനെ പുറത്താക്കണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം ഭരണപക്ഷം അംഗീകരിച്ചില്ല. തുടർന്നാണ് നഗരസഭയിലേക്ക് മാർച്ച് നടത്തിയത്.
മാർച്ച് ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ: സുമേഷ് അച്ചുതൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.സി പ്രീത്, കൗൺസിലർ കെ. മധു, ആർ ഭവനദാസ്, ആർ. കൃഷ്ണദാസ്, എൻ.സി. സദാനന്ദൻ, സാജൻ കെ. എന്നിവർ നേതൃത്വം നൽകി.