/sathyam/media/post_attachments/peznLGch472s4Dl2PuUR.jpg)
പാലക്കാട്: എന്‍സിപി ജില്ലാ പ്രസിഡണ്ടായി നിയമിതനായ എ. രാമസ്വാമി ഔദ്യോഗികമായി
ചുമതലയേറ്റു. ജില്ല കമ്മറ്റി ഓഫീസിൽ ഇത് സംബന്ധിച്ച് ചേർന്ന യോഗം എന്‍സിപി
സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: പി.എം.സുരേഷ് ബാബു ഉൽഘാടനം ചെയ്തു.
നിലവിലെ ജില്ലാ പ്രസിഡണ്ട് ഓട്ടൂർ ഉണ്ണികൃഷ്ണൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ മുഹമ്മദ് കുട്ടി, സംസ്ഥാന ജന: സെക്രട്ടറി പി.എ. റസാക്ക് മൗലവി, കേരള കോൺഗ്രസ് എം ജില്ല പ്രസിഡണ്ട് അഡ്വ: കുശലകുമാർ, ജനതാദൾ എസ് ജില്ല പ്രസിഡണ്ട് കെ.ആർ ഗോപിനാഥ്, കാപ്പിൽ സെയ്തലവി, പി അബ്ദുൾ റഹിമാൻ, ഷൗക്കത്തലി കുളപ്പാടം, ജില്ലാ സെക്രട്ടറിമാരായ ആര്‍ മോഹൻദാസ്, മോഹൻ ഐസക്ക്, മൊയ്തീൻ കുട്ടി, സലോമി ടീച്ചർ, എസ്.ജെ.എൻ. നജീബ്, രാമകൃഷ്ണൻ എടത്തനാട്ടുകര, അഡ്വ: രവിശങ്കർ, സുന്ദരൻ, കബീർ വെണ്ണക്കര തുടങ്ങിയവർ പ്രസംഗിച്ചു. കെ.പി.അബ്ദുൾ റഹ്മാൻ സ്വാഗതവും, എം എം കബീർ നന്ദിയും പറഞ്ഞു.