New Update
Advertisment
കൊടുവായൂർ: കൊടുവായൂർ സെന്റ് തോമസ് ചർച്ചിന്റെ മുൻഭാഗത്തെ റോഡ് കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. മഴ പെയ്താൽ കുഴികളിൽവെള്ളം കെട്ടി നിൽക്കുന്നതു് യാത്രക്കാർക്ക് ശല്യമായിരിക്കയാണ്.
കൊടുവായൂർ പെരുവെമ്പ് റോഡും നൊച്ചൂർ പുതുനഗരം ഭാഗത്തേക്ക് തിരിയുന്ന കവലയുമാണ് തകർന്നത്. എത്രയും വേഗം റോഡ് ശരിയാക്കി യാത്രാക്ലേശം പരിഹരിക്കണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമായിരിക്കയാണ്.