/sathyam/media/post_attachments/748un6AGRNehyLyVuR4y.jpg)
പാലക്കാട്: പാചകവാതക വില വർധനവിനെതിരെ കേരള വനിതാ കോൺഗ്രസ് (എം) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടത്തിയ ധർണ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ. കുശലകുമാർ ഉദ്ഘാടനം ചെയതു.
വനിത കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻറ് എ. പ്രേമ അധ്യക്ഷയായി. എ. ശശീധരൻ, ജില്ലാ സെക്രട്ടറി സന്തോഷ് കാഞ്ഞിരപ്പാറ, വനിത നേതാക്കളായ ഷൈബി, ഷീബ, ടിൻൻ്റോ, മേരിക്കുട്ടി തങ്കച്ചൻ, റുബീന, പാർട്ടി നേതാക്കളായ കെ.രാമചന്ദ്രൻ, സുന്ദരൻ കാക്കത്തറ, ആർ. പമ്പാവാസൻ, തങ്കച്ചൻ, എന്നിവർ പ്രസംഗിച്ചു.