പാലക്കാട്:കോൺഗ്രസിനെ ശക്തിപ്പെടുത്താൻ അനുയോജ്യരായവരുമായി സഹകരിക്കുമെന്ന് എ. തങ്കപ്പൻ. കെപിസിസി തീരുമാനങ്ങൾ ജില്ലയിൽ നടപ്പിലാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും ഡിസിസി പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്ത് എ. തങ്കപ്പൻ പറഞ്ഞു.
കോൺഗ്രസിനെയും പോഷക സംഘടനകളെയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ജില്ലയിലെ മുതിർന്ന പ്രവർത്തകരുമായി ആലോചിച്ചാവും തീരുമാനങ്ങൾ നടപ്പിലാക്കുക. പ്രവർത്തനങ്ങൾ തഴെ തട്ടിലെത്തിക്കാൻ ബൂത്തുക മ്മിറ്റികൾ വരെ ചലിപ്പിക്കുന്ന നടപടിയുണ്ടാവും. രാഷ്ട്രീയ എതിരാളികളോട് വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും എ. തങ്കപ്പൻ പറഞ്ഞു.
മുൻ ഡിസിസി പ്രസിഡണ്ട് വി.കെ ശ്രീകണ്ഠൻ എം.പി എ. തങ്കപ്പന്ന് അധികാരം കൈമാറി. മുൻ എം.പി വി.എസ്. വിജയരാഘവൻ, രമ്യ ഹരിദാസ് എം.വി, ഷാഫി പറമ്പിൽ എംഎൽഎ, മുൻ എംഎൽഎ വി.ടി ബൽറാം, ഡിസിസി വൈസ് പ്രസിഡണ്ട് സുമേഷ് അച്ചുതൻ, യുഡിഎഫ് കൺവീനർ ബാലഗോപാൽ, കെപിസിസി, ഡിസിസി ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ അധികാര കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു.