/sathyam/media/post_attachments/4AJcrpf5vJrhFPIKFlPu.jpg)
പാലക്കാട്: "അരുത് പ്രധാനമന്ത്രി അരുത് മഹാത്മജിയുടെ സബർമതി ആശ്രമം തകർക്കരുത്... ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ തിരുത്തി എഴുതി മത സൗഹാർദ്ദം നശിപ്പിക്കരുത് " എന്ന മുദ്രാവാക്യവുമായി കെപിസിസി ഗാന്ധിദർശൻ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ഹെഡ് പോസ്റ്റോഫിനു മുന്നിൽ നിൽപ്പു സമരവും പ്രധാനമന്ത്രിക്ക് കത്ത് അയക്കല്‍ പരിപാടിയും സംഘടിപ്പിച്ചു.
കെപിസിസി സെക്രട്ടറി പി.ഹരിഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് പി.എസ് മുരളീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ഡോ.അര്‍സലന്‍ നിസാം, അസീസ് മാസ്റ്റര്‍, പി.പി.ഗോപാലന്‍, ഗീതാശിവദാസ്, സണ്ണി ഏടൂര്‍പ്ലാക്കീഴില്‍, പുരുഷോത്തമന്‍ പിരായിരി, പി.കെ.നന്ദകുമാര്‍, എബി വടക്കേക്കര, ജിജോ ഇമ്മാനുവല്‍, പി.ജി.ഗോകുല്‍കുമാര്‍, എം.ബി.രമേഷ്, എം.ഇര്‍ഷാദ്, സജീര്‍ ചേരാനാട്, പി.കെ.കൃഷ്ണകുമാര്‍, ബെെജു വടക്കുംപുറം, സജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.