ഫിഷറീസ് വകുപ്പ് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന പൊതു ജലാശയങ്ങളിലെ കാർപ്പ് മത്സ്യകൃഷിക്കാവശ്യമായ മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം തേങ്കുറുശ്ശി ഗ്രാമപഞ്ചായത്തിൻ നിര്‍വഹിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കേരള ഗവൺമെൻറ് ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും മത്സ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ലക്ഷ്യം വെച്ച് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന പൊതു ജലാശയങ്ങളിലെ കാർപ്പ് മത്സ്യകൃഷിക്കാവശ്യമായ മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം തേങ്കുറുശ്ശി ഗ്രാമപഞ്ചായത്തിൻ കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് വി.ആർ ഭാർഗ്ഗവൻ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡണ്ട് കെ സ്വർണ്ണമണി, വികസന ചെയർമാൻ കെ. ശ്രീകുമാർ, പഞ്ചായത്ത് സെക്രട്ടറി കെ ദിനേഷ് കുമാർ, കർഷക മിത്ര ടീം ലീഡർ കെ സനൂപ് എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് പ്രമോട്ടർ എം ഹരിദാസ് സ്വാഗതവും കെ ശ്രുതിമോൾ നന്ദിയും പറഞ്ഞു. പഞ്ചായത്തിൻ്റെ അധീനതയിലുള്ള 17 കുളങ്ങളിലായി 58000 മത്സ്യക്കുഞ്ഞുങ്ങൾ വാർഡുമെമ്പർമാരുടെ നേത്യത്വത്തിൽ നിക്ഷേപിച്ചു. പഞ്ചായത്ത്തല നിക്ഷേപം പുന്നൂർ കുളത്തിൽ ബ്ലോക്ക് പ്രസിഡണ്ട് ടി.കെ ദേവദാസും നിർവ്വഹിച്ചു.

palakkad news
Advertisment