/sathyam/media/post_attachments/CX73ErN7IQB1KGOfBO5W.jpg)
പാലക്കാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പല്ലശ്ശന ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പരിധിയിൽ ഉൾപ്പെടുന്ന രണ്ട് ഏക്കർ വരുന്ന തരിശ്ശ് ഭൂമിയിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്ഘാടനം നെന്മാറ എംഎൽഎ കെ. ബാബു നിർവഹിച്ചു.
തരിശ് രഹിത പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ എല്ലാവരും എല്ലായിടത്തും കൃഷി ചെയ്യുക എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട്, മുൻ പഞ്ചായത്ത് പ്രസിഡന്റും, സിപിഐ (എം ) കൊല്ലങ്കോട് ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായ കെ.രമാധരന്റെ നേതൃത്വത്തിലാണ് വർഷങ്ങളായി തരിശ്ശായി കിടന്ന സ്ഥലത്ത് പച്ചക്കറി വിളയിച്ചെടുത്തത്.
കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾ, ഡിസിസികൾ തുടങ്ങിയ ഇടങ്ങളിൽ സൗജന്യമായി പച്ചക്കറി നൽകുക എന്ന മഹത്തായ ലക്ഷ്യം കൂടി ഈ കൃഷിക്കുണ്ട്.
കെ. രമാധരൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ, പാലക്കാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. ആർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലക്ഷ്മിദേവി. എസ്, നെന്മാറ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഗിരിജ. സി, പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. സായ് രാധ. വൈസ് പ്രസിഡന്റ് സി. അശോകൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.അനന്തകൃഷ്ണൻ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. എസ്. പ്രമീള പല്ലശ്ശന കൃഷി ഓഫീസർ റീജ. എം. എസ്, കുടുംബശ്രീ ചെയർപേഴ്സൺ ആർ. അംബിക, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, കൃഷി ഭവൻ ഉദ്യോഗസ്ഥർ കർഷകസുഹൃത്തുക്കൾ തുടങ്ങിയവർ പങ്കെടുത്തു.