കൂറ്റനാട് നാഗലശ്ശേരി പഞ്ചായത്ത് ബസ്സ്റ്റാൻഡ് കം ഷോപ്പിംഗ് സെന്ററിൽ കെഎസ്ആർടിസി 'സ്റ്റേ സെന്റർ' ആരംഭിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കൂറ്റനാട് ഉള്ള നാഗലശ്ശേരി പഞ്ചായത്ത് ബസ്സ്റ്റാൻഡ് കം ഷോപ്പിംഗ് സെന്ററിൽ കെഎസ്ആർടിസിയുടെ "സ്റ്റേ സെന്റർ" നിയമസഭാ സ്പീക്കർ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കൂറ്റനാട് നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കുള്ള ബസ്സ് ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ടാണ് സ്റ്റേ സെന്റർ പ്രവർത്തനമാരംഭിച്ചത്. തുടർന്ന് പാലക്കാട്ടേക്കുള്ള മറ്റൊരു ബസ്സ് സർവ്വീസ് കൂടി ഉത്ഘാടനം ചെയ്യപ്പെട്ടു.

മെഡിക്കൽ കോളേജിലേക്കുള്ള ബസ് സർവീസ് ഏറെക്കാലമായി ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യമായിരുന്നു. കെ എസ് ആർ ടി സി ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യം പഞ്ചായത്ത് ഒരുക്കാമെന്ന് സമ്മതിച്ചതോടെയാണ് കൂറ്റനാട് "സ്റ്റേ സെന്റർ" യാഥാർഥ്യമായത്.

ഇവിടെ നിന്ന് പുറപ്പെടുന്ന ബസ് സർവീസുകൾ എന്ന അഭിമാനകരമായ ലക്ഷ്യം ഇപ്പോൾ കൈ വരിക്കുകയാണ്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഇത്തരം "സ്റ്റേ സെന്റർ" ആരംഭിക്കുന്നത്.

സ്പീക്കർ എം.ബി. രാജേഷിന്റെ ഇടപെടലിനെ തുടർന്ന് നേരത്തെ കുറ്റിപ്പുത്തേക്കും, കാടാമ്പുഴയിലേക്കുമായി മൂന്ന് ബസ് സർവീസുകൾ ആരംഭിച്ചിരുന്നു. കൂടുതൽ ബസ്സ് സർവ്വീസുകൾ വരും ദിവസങ്ങളിൽ ആരംഭിക്കും.

ഉത്ഘാടന ചടങ്ങിൽ നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബാലചന്ദ്രൻ അധ്യക്ഷനായി. ജില്ലാ ട്രാൻസ്‌പോർട് ഓഫീസർ ടി ഉബൈദും പങ്കെടുത്തു. നാഗലശ്ശേരി പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ. എം രാജ സ്വാഗതവും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷാഹിദ നന്ദിയും പറഞ്ഞു.

കൂറ്റനാട് സ്റ്റേ സെന്റർ കേന്ദ്രമാക്കി ഓപ്പറേറ്റ് ചെയ്യുന്ന സർവ്വിസുകൾ ചുവടെ ചേർക്കുന്നു.

05:15 am കൂറ്റനാട് - കുറ്റിപ്പുറം
(മേഴത്തൂർ, തൃത്താല, കൂടല്ലൂർ, കുമ്പിടി വഴി)

06:30 am കുറ്റിപ്പുറം- കൂറ്റനാട് - മെഡിക്കൽ കോളേജ്
(കുമ്പിടി, കൂടല്ലൂർ, തൃത്താല, മേഴത്തൂർ, കൂറ്റനാട്, പെരിങ്ങോട്, കറുകപ്പുത്തൂർ, നെല്ലുവായ്, മങ്ങാട്, അത്താണി, മെഡിക്കൽ കോളേജ് വഴി).

05:00pm മെഡിക്കൽ കോളേജ്- കൂറ്റനാട് - കുറ്റിപ്പുറം.
(അത്താണി, മങ്ങാട്, നെല്ലുവായ്, കറുകപ്പുത്തൂർ, പെരിങ്ങോട്, കൂറ്റനാട്, മേഴത്തൂർ, തൃത്താല, കൂടല്ലൂർ, കുമ്പിടി വഴി).

07:15pm കുറ്റിപ്പുറം- കൂറ്റനാട്
(കുമ്പിടി, കൂടല്ലൂർ, തൃത്താല, മേഴത്തൂർ, വഴി).

05:00AM കൂറ്റനാട്- പാലക്കാട്
(പട്ടാമ്പി, ഒറ്റപ്പാലം വഴി)

08:30PM പാലക്കാട്‌- കൂറ്റനാട്
(ഒറ്റപ്പാലം, പട്ടാമ്പി വഴി )

palakkad news
Advertisment