സർക്കാർ അംഗീകരിച്ച പാഠ്യപദ്ധതി അനുസരിച്ച് കെജിസിഇയിലൂടെ 3 പ്രൊഫഷണൽ സർടിഫിക്കറ്റുകൾ കരസ്ഥമാക്കാൻ കഴിയുമെന്ന് കെജിസിഇ മാനേജ്മെൻ്റ് അസോസിയേഷൻ പ്രസിഡണ്ട് എന്‍ ശാന്തകുമാർ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: സർക്കാർ അംഗീകരിച്ച പാഠ്യപദ്ധതി അനുസരിച്ച് കെജിസിഇയിലൂടെ 3 പ്രൊഫഷണൽ സർടിഫിക്കറ്റുകൾ കരസ്ഥമാക്കാൻ കഴിയുമെന്ന് കെജിസിഇ മാനേജ്മെൻ്റ് അസോസിയേഷൻ പ്രസിഡണ്ട് എന്‍ ശാന്തകുമാർ റിഅയിച്ചു. 3 പ്രൊഫഷണൽ സർട്ടിഫിക്കറ്റും പ്രവർത്തിപരിചയവുമുള്ള വിദ്യാർത്ഥികൾ വ്യവസായശാലകൾക്ക് ഏറെ ഗുണം ചെയ്യുമെന്നും ശാന്തകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എസ്എസ്എല്‍സി, +2 എന്നിവക്ക് ശേഷം ബി.ടെക് കഴിയുന്നവർക്ക് 6 വർഷം കൊണ്ടാണ് ഒരു പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. എസ്എസ്എല്‍സി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് രണ്ട് കൊല്ലം കൊണ്ട് കെജിസിഇ പൂർത്തിയാക്കാൻ കഴിയും.

തുടർന്ന് രണ്ട് കൊല്ലം കൊണ്ട് ഡിപ്ലോമയും മൂന്ന് കൊല്ലം കൊണ്ട് ബി.ടെക്കും പൂർത്തിയാക്കാൻ കഴിയും. ഇവർക്ക് 3 പ്രൊഫഷണൽ ലഭിക്കുന്നതിനൊപ്പം തന്നെ പ്രവർത്തിപരിചയവും കൂടുതലായിരിക്കും.

എസ്എസ്എല്‍സി അടിസ്ഥാന യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് കെജിസിഇയിലൂടെ ബി.ടെക് കരസ്ഥമാക്കാനുള്ള നിയമപരമായ അനുമതി സർക്കാർ നൽകിയിട്ടുണ്ട്. +2 തോറ്റവർക്കും ജയിച്ചവർക്കും പാഠ്യ പദ്ധതി തെരഞ്ഞെടുക്കാം. സിവിൽ, ഇലട്രിക്കൽ' മൊബൈൽ ഓട്ടോഷോപ്പ്, മെക്കാനിക്കൽ തുടങ്ങി 7 വിഭാഗങ്ങളിലായാണ് പാഠ്യപദ്ധതി എന്നും എന്‍ ശാന്തകുമാർ പറഞ്ഞു. പ്രസിഡണ്ട് പി.ഡി മാത്യുവും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

kgce
Advertisment