കേന്ദ്ര സർക്കാർ രാജ്യത്ത് 22 എയിംസ് വാഗ്ദാനം ചെയ്തിട്ടും കേരളം ലിസ്റ്റിൽ ഇടം പിടിച്ചില്ലെന്ന് എംപി വി.കെ ശ്രീകണ്ഠൻ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കേന്ദ്ര സർക്കാർ രാജ്യത്ത് 22 എയിംസ് വാഗ്ദാനം ചെയ്തിട്ടും കേരളം ലിസ്റ്റിൽ ഇടം പിടിച്ചില്ലെന്ന് എംപി വി.കെ ശ്രീകണ്ഠൻ. കേരളത്തിലേക്ക് എയിംസ് കൊണ്ടുവരാൻ സംസ്ഥാന സർക്കാരും സമൂഹവും ഒന്നിച്ചിടപെടണമെന്നും വി.കെ ശ്രീകണ്ഠൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകളായി കേന്ദ്ര സർക്കാർ കേരളത്തിന് നൽകുന്ന വാഗ്ദാനമാണ് എയിംസ്. ഒരോ ഘട്ടത്തിലും കേന്ദ്രം എയിംസ് അനുവദിക്കുമ്പോഴും കേരളത്തെ തഴയുകയാണ്. സ്ഥല ലഭ്യത കുറവാണ് കേന്ദ്ര സർക്കാർ ഉന്നയിക്കുന്ന പ്രധാന പ്രശനം.

വിവിധ പദ്ധതികൾക്കായി സർക്കാർ സ്ഥലമേറ്റെടുക്കുമ്പോഴും എയിംസിനായി സർക്കാർ സ്ഥലം കണ്ടെത്തിയിട്ടില്ല. എയിംസ് താൽകാക്കാലികമായി ആരംഭിക്കാൻ അഹല്യ ക്യാമ്പസ് വിട്ടുതരാൻ മാനേജ്മെൻ്റ് തയ്യാറാണ്. കേരളത്തി അനുവദിച്ച ഐഐടി നഷ്ടപ്പെടാതിരിക്കാൻ അഹല്യ ക്യാമ്പസിലാണ് ആരംഭിച്ചത്. ഇതേ മാതൃക എയിംസിൻ്റെ കാര്യത്തിലും സ്വീകരിക്കാവുന്നതാണ്.

അഹല്യയിലെ 3 ആശുപത്രി ഉൾപ്പടെ 8 ലക്ഷം സ്ക്വയർഫ്റ്റ് കെട്ടിടവും ആധുനിക ലാബുകളും മറ്റു സൗകര്യങ്ങളും എയിംസിനായി ഉപയോഗിക്കാവുന്നതാണ്. നിപ്പ, കോവിഡ് 19 തുടങ്ങിയവ ആദ്യം എത്തിയത് കേരളത്തിലാണ്.

കേരളത്തിൻ്റെ അരോഗ്യ മേഖലയുടെ പുരോഗതിയും ഭാവിയും കണക്കിലെടുത്ത് എയിംസ് നമുക്ക് അത്യാവശ്യമാണ്. അഹല്യയിൽ താൽക്കാലികമായി എയിംസ് ആരംഭിച്ചാൽ കേരളത്തിനും തമിഴ്നാടിനും ഗുണകരമാണ്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്നും വി.കെ ശ്രീകണ്ഠൻ ആവശ്യപ്പെട്ടു.

Advertisment