/sathyam/media/post_attachments/oomLE3rjypNE3sAO09lr.jpg)
പാലക്കാട്: 'അടുക്കള പൂട്ടിക്കുന്ന മോദി സർക്കാറിന്‍റെ ജനദ്രോഹം അവസാനിപ്പിക്കുക' വെൽഫെയർ പാർട്ടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പുതുപ്പള്ളിത്തെരുവിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടത്തുന്ന നികുതിക്കൊള്ള അവസാനിപ്പിക്കണമെന്നും
കുത്തകകൾക്ക് വേണ്ടി നടത്തുന്ന കുത്തക ഭരണമാണ് മോദി സർക്കാറിൻ്റെതെന്നും കോവിഡ് മൂലം കഷ്ടപ്പെടുന്ന ജനതയെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയാണ് ഇന്ധന, പാചക വാതക വില വർധനയിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി ആസിയ റസാഖ്, മണ്ഡലം കമ്മിറ്റിയംഗങ്ങളായ സൗരിയത്ത് സുലൈമാൻ,
എം. കാജാഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.