സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സൗര പദ്ധതി ഫെയ്‌സ് 1 ല്‍  ഉള്‍പ്പെടുത്തി ചിറ്റൂര്‍ അമ്പാട്ട് പാളയം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്ഥാപിച്ച 46 കിലോവാട്ട് സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സൗര പദ്ധതി ഫെയ്‌സ് 1 ല്‍  ഉള്‍പ്പെടുത്തി ചിറ്റൂര്‍ അമ്പാട്ട് പാളയം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്ഥാപിച്ച 46 കിലോവാട്ട് സോളാര്‍ പ്ലാന്‍റ് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

ചിറ്റൂര്‍ ചെയര്‍പേഴ്‌സണ്‍ കെ.എല്‍ കവിത അധ്യക്ഷയായി. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കെഎസ്ഇബി എല്‍ ഡയറക്ടറുമായ അഡ്വ. വി മുരുകദാസ് സോളാര്‍ പ്ലാന്റ് ഉടമ്പടി കൈമാറ്റം നിർവ്വഹിച്ചു.

publive-image

സൗര പ്രോജക്ട് ഫെയ്‌സ് 1 ല്‍ ഉള്‍പ്പെടുത്തി മോഡല്‍ 1 ല്‍ ഉള്ള 46 കിലോവാട്ട് സോളാര്‍ പ്ലാന്റാണ് ചിറ്റൂരില്‍ സ്ഥാപിച്ചിട്ടുള്ളത്. 19,50,571 രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. പ്ലാന്റില്‍ നിന്നും ഒരു മാസം  ശരാശരി 5520 യൂണിറ്റ് വൈദ്യുതിയാണ്  ഉല്പാദിക്കാന്‍ ലക്ഷ്യമിടുന്നത്.

ഇതിന്റെ 10 ശതമാനമായ ഏകദേശം 552 യൂണിറ്റ് വൈദ്യുതി പ്രതിമാസം ഉപഭോക്താവിന് സൗജന്യമായി ലഭിക്കും. പരിപാടിയില്‍ കെഎസ്ഇബി പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ.കെ രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചിറ്റൂര്‍-തത്തമംഗലം നഗരസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ എ.ശിവകുമാര്‍, ചിറ്റൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.സുചിത്ര, ചിറ്റൂര്‍ ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ വി.ഗീത, മറ്റ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

palakkad news
Advertisment