/sathyam/media/post_attachments/W1N8immygJZKVUDHM0PR.jpg)
കുന്നംകുളം: പാറേമ്പാടത്ത് നിയന്ത്രണം വിട്ട ലോറിയിടിച്ച് ഗ്രഹനാഥൻ മരിച്ചു. പാറേമ്പാടം തലക്കോട്ടുകര വീട്ടിൽ പാവുണ്ണിയുടെ മകൻ ജെയിംസ് (53) ആണ് മരിച്ചത്. കുന്നംകുളത്ത് നിന്ന് പട്ടാമ്പി ഭാഗത്തേക്ക് മീൻ കൊണ്ടു പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
പാറേമ്പാടം സർവ്വീസ് സഹകരണ ബാങ്കിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഇന്ന് രാവിലെ 6.30 തോടെയായിരുന്നു സംഭവം. റോഡരികിൽ നിന്നയാളെ ഇടിച്ച് വീഴ്ത്തിയ ശേഷം ലോറി വൈദ്യുതി കാലും ഇടിച്ച് തകർത്തു. ചായ കുടിക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ജെയിംസ്.
ലോറി ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. വിവരമറിഞ്ഞ് ഫയർ ഫോഴ്സും പോലീസും സ്ഥലെത്തെത്തിയിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.