/sathyam/media/post_attachments/yyjAUtlHHlrWly0WMs0Y.jpg)
പാലക്കാട്: കെപിസിസി നേതൃത്വമെടുക്കുന്ന ഏത് തീരുമാനവും അന്തിമവും അംഗീകരിക്കപ്പെടേണ്ടതുമാണെന്ന് എംപി വി.കെ ശ്രീകണ്ഠൻ. നേതാക്കളും അണികളും വിട്ടു പോവുന്നത് ക്ഷീണം തന്നെയെന്നും വി.കെ ശ്രീകണ്ഠൻ.
രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയാണ് കോൺഗ്രസ്. പരാജയപ്പെടലും പ്രതിപക്ഷത്തിരിക്കലും ഉണ്ടായിട്ടുണ്ട്. അച്ചടക്കവും നടപടികളും നേരത്തെയുമുണ്ടായിരുന്നു. ഇടക്കാലത്ത് വഴുതിപ്പോയി. ഇപ്പോഴത്തെ നടപടികൾ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമാണ്.
കെപിസിസി അദ്ധ്യക്ഷൻ്റെ തീരുമാനം പാർട്ടിയെ ശക്തിപ്പെടുത്തുന്നതാണ്. പാർട്ടിയെ കുറിച്ച് മറ്റ് അഭിപ്രായങ്ങൾ പറയാൻ താൻ ആളല്ലെന്നും താൻ 5 രൂപയുടെ അംഗത്വമുള്ളയാൾ മാത്രമാണെന്നും എംപി വി.കെ ശ്രീകണ്ഠൻ മാധ്യമപ്രവർത്തകരടെ ചോദ്യത്തിന് മറുപടി നൽകി.