/sathyam/media/post_attachments/HmswwHfOZ4FHd1Nfmql5.jpg)
കൊടുവായൂർ: കൊടുവായൂർ-പാലക്കാട് ബൈപാസ് റോഡായ കരുവന്നൂർ തറ റോഡ് തകർന്ന് തരിപ്പണമായി. വില്ലേജ് ഓഫീസ്, അയ്യപ്പക്ഷേത്രം, ഹെറിറ്റേജ് ഹോട്ടൽ, എൻ.എസ്.എസ് കരയോഗം എന്നീ സ്ഥാപനങ്ങൾ ഈ റോഡിൽ സ്ഥിതി ചെയ്യൂന്നതിനാലും കൊടുവായൂർ ടൗണിലെ തിരക്കിനെ അതിജീവിക്കാനും കൂടുതൽ കാൽനടയാത്രക്കാരും വാഹനങ്ങളും ഉപയോഗിക്കുന്നത് ഈ റോഡാണ്.
എന്നാൽ കുണ്ടും കുഴിയും മൂലം യാത്ര ക്ലേശം അധികമാവുന്നു. വാഹനങ്ങൾ പോകുമ്പോൾ കുഴികളിലെ ചെളിവെള്ളം കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് തെറിച്ച് വസ്ത്രങ്ങളിലും ദേഹത്തും ചെളി പുരളുന്നു. എത്രയും വേഗം റോഡിൻ്റെ അറ്റകുറ്റപണികൾ തീർത്ത് യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമായിരിക്കയാണ്.