New Update
Advertisment
പാലക്കാട്: റിട്ടയേർഡ് അറബിക് ടീച്ചേർസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സലാം മാസ്റ്ററെ കെഎടിഎഫ് അധ്യാപക ദിനത്തിൽ ആദരിച്ചു. കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ മണ്ണാർക്കാട് സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റിട്ടയർ ചെയ്ത അറബി അധ്യാപകരുടെ സംഘടനയായ റിട്ടേർഡ് അറബിക് ടീച്ചേർസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും മുസ്ലിം ലീഗ് മണ്ണാർക്കാട് നിയോജക മണ്ഡലം പ്രസിഡന്റുമായ ടി.എ സലാം മാസ്റ്ററെ ആദരിച്ചത്.
പുലിശ്ശേരി സെൻമേരിസ് യുപി സ്കൂൾ അധ്യാപകനായിരുന്ന ടി.എ സലാം മാസ്റ്റർ അധ്യാപകരുടെ വഴികാട്ടിയും കാരുണ്യ പ്രവർത്തനങ്ങളിൽ സജീവപങ്കാളിയുമാണ്.