ഷൊർണ്ണൂർ-നിലമ്പൂർ ട്രെയിൻ സർവ്വീസ് പുനരാരംഭിക്കുക: വെൽഫെയർ പാർട്ടി

New Update

publive-image

Advertisment

പാലക്കാട്: ഷൊർണ്ണൂർ - നിലമ്പൂർ ട്രെയിൻ സർവ്വീസ് പുനരാരംഭിക്കണമെന്ന് വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് ആവിശ്വപ്പെട്ടു. 14 സർവീസുകളാണ് നിലവിൽ ഉണ്ടായിരുന്നത്. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ തൊഴിലിനും മറ്റു നിത്യയാത്ര ചെയ്തിരുന്ന ജനങ്ങളുടെ അവലംബമായിരുന്നു ഈ ട്രെയിൻ സർവീസുകൾ.

സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടൽ നടത്തി കേന്ദ്ര സർക്കാറിൽ നിന്ന് പാലക്കാടിന്റെയും കേരളത്തിന്റെയും നിർത്തിവെക്കപ്പെട്ട ട്രെയിൻ യാത്ര സർവ്വീസുകൾ പുനരാരംഭിക്കാൻ വേണ്ട നടപടി സ്വീകരിക്കുകയും, റെയിൽവേ മേഖലയിൽ മെച്ചപ്പെട്ട സേവനം പൊതുജനങ്ങൾക്ക് സർക്കാർ ലഭ്യമാക്കണമെന്നും എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
വിഷയത്തിൽ പാലക്കാട് എം.പിക്ക് കത്ത് നൽകുമെന്ന് ജില്ലാ പ്രസിഡണ്ട് പി.എസ് അബുഫൈസൽ പറഞ്ഞു.

palakkad news
Advertisment