കലാ സാംസ്കാരിക രംഗത്തും ബിസിനസിലും ഏറെ ശ്രദ്ധേയനും പ്രമുഖനുമായ ഒലവക്കോട്ടെ ഹോം ഫിറ്റ് രാമേട്ടൻ എന്ന കലാകാരൻ അരങ്ങൊഴിഞ്ഞു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കലാ സാംസ്കാരിക രംഗത്തും ബിസിനസിലും ഏറെ ശ്രദ്ധേയനും പ്രമുഖനുമായ ഒലവക്കോട്ടെ ഹോം ഫിറ്റ് സ്ഥാപന ഉടമ രാമചന്ദ്രൻ നിര്യാതനായി. നാടക നടൻ, സംഘാടകൻ, പത്രാധിപർ, ബിസിനസുകാരൻ എന്നീ നിലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു രാമചന്ദ്രൻ.

പല അരങ്ങുകളിലും വ്യത്യസ്ഥതയാർന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകി പ്രേഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.അതു പോലെ തന്നെ അദ്ദേഹത്തിൻ്റെ ഹോം ഫിറ്റ് എന്ന സ്ഥാപനത്തിൽ നിന്നും തവണ വ്യവസ്ഥയിൽ ഗൃഹോപകരണങ്ങൾ നൽകി ഒട്ടേറെ പേരെ സഹായിച്ചിരുന്നു.

പാലക്കാട്ടെ നാടക _ സിനിമ പ്രവർത്തകർക്ക് ഒരു മാർഗ്ഗദർശികൂടിയായ ഇദ്ദേഹം ഒരു സിനിമയും നിർമ്മിച്ചീട്ടുണ്ട്. ഒഴിവു സമയങ്ങളിൽ അദ്ദേഹത്തിൻ്റെ സ്ഥാപനത്തിലെ ക്യാബിനിൽ സിനിമ - നാടക പ്രവർത്തകരോടൊപ്പംചർച്ചകൾ പൊടിപൊടിക്കാറുണ്ട്.

തൊണ്ടയ്ക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് വിശ്രമത്തിലും ചികിത്സയിലുമായിരുന്നു. യുവ നാടക സംവിധായകനായ അജീഷ് മുണ്ടൂരിൻ്റെ പ്രകാശം എന്ന നാടകത്തിലായിരുന്ന അദ്ദേഹം അവസാനമായി അഭിനയിച്ചത്.

തൊണ്ടക്ക് അസുഖം തുടക്കമായതിനാൽ ഡയലോഗ് പറയാൻ ഏറെ പ്രയാസപ്പെട്ടിരുന്നെങ്കിലും ടൗൺ ഹാളിൽ അരങ്ങേറിയ ആ നാടകം ഇന്നും പാലക്കാട്ട നാടകപ്രവർത്തകർ മറക്കില്ല. നല്ലൊരു കാലാ സാംസ്കാരിക നായകനെയാണ് പാലക്കാടിന് നഷ്ടമായത്.

palakkad news obit news
Advertisment