/sathyam/media/post_attachments/045kd9pwHARKL8TKKyYu.jpg)
പാലക്കാട്: യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി പാലക്കാട് നഗരസഭാ ചെയർപേഴ്സനെ ഉപരോധിച്ചു. പാലക്കാട് നഗരസഭയിൽ ഉൾപ്പെടുന്ന റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ഉപരോധം,
നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈന്റെ നേതൃത്വത്തിൽ ആയിരുന്നു ഉപരോധം. യൂത്ത് കോൺഗ്രസ് നിർവാഹക സമിതി അംഗം എം പ്രശോഭ്, നിയോജകമണ്ഡലം ഭാരവാഹി ദീപക്, മണ്ഡലം പ്രസിഡന്റ് മാരായ ഹക്കീം കൽമണ്ഡപം, രാജേഷ്, ലക്ഷ്മണൻ എസ് പി എം, എന്നിവർ പങ്കെടുത്തു.