/sathyam/media/post_attachments/oZqeYIF20nW0dq9N1NOc.jpg)
ചിറ്റൂർ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുകയെന്ന ആഹ്വാനവുമായും സ്വാതന്ത്ര്യ സമര സേനനികൾക്ക് ആദരവ് അർപ്പിക്കുവാനും കേന്ദ്ര യുവജനക്ഷേമ, കായികമന്ത്രാലയം തുടക്കമിട്ട ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ എന്ന പരിപാടി നെഹ്റു യുവകേന്ദ്രയും,
പ്രോഗ്രസ്സീവ് യൂത്ത് സെന്ററും സംയുക്തമായി ഫ്രീഡം റൺ നടത്തി.
ചിറ്റൂർ-തത്തമംഗലം നഗരസഭ പ്രതിപക്ഷ നേതാവ് കെ.സി. പ്രീത് 'ഫ്രീഡം റൺ' ഫ്ലഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രോഗ്രസീവ് യൂത്ത് സെന്റർ പ്രസിഡണ്ട് എസ്.വിവേക് കുമാർ ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു. തത്തമംഗലം പള്ളിമൊക്കിൽ നിന്നും ആരംഭിച്ച 'ഫ്രീഡം റൺ' മേട്ടുപ്പാളയം ജംഗ്ഷനിൽ സമാപിച്ചു.
നെഹ്റു യുവ കേന്ദ്ര കോഡിനേറ്റർ കീർത്തന, പ്രോഗ്രസീവ് യൂത്ത് സെന്റർ ബോർഡ് മെബർ എ.എം.ജോഷിത്ത്, എൻ.ദിനേഷ്, വൈസ് പ്രസിഡണ്ട് എ.ആഷിഫ്, ജനറൽ സെക്രട്ടറി പി.ആകാശ്, ഐ.മുഹമ്മദ് ആഷിക്, എം.അക്ഷയ്, എം.അബ്ദുൾ ഹക്കീം എന്നിവർ പ്രസംഗിച്ചു.