/sathyam/media/post_attachments/3HpjZ1ZGDnGdj5NMQy0n.jpg)
പാലക്കാട്: ശ്രീനാരായണഗുരുവിന്റെ "മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത്" എന്ന ലഹരി വിരുദ്ധ സന്ദേശത്തിന്റെ ശതാബ്ദി വർഷത്തോടനുബന്ധിച്ച് രൂപീകൃതമായ ശ്രീനാരായണ ലഹരി വിമുക്തി പരിഷത്ത് പാലക്കാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു.
സെപ്റ്റംബർ 21 ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനം ലഹരിവിരുദ്ധ ദിനമായി ആചരിക്കുവാൻ യോഗം തീരുമാനിച്ചു. ഓൺലൈനായി നടന്ന യോഗം ശ്രീനാരായണ ലഹരിവിമുക്തി പരിഷത്ത് സംസ്ഥാന ചെയർമാൻ കെ. പി ഗോപി ഉദ്ഘാടനം ചെയ്തു.
വർക്കിംഗ് ചെയർമാൻ പി. ചന്ദ്രബോസ് അധ്യക്ഷനായിരുന്നു. യോഗത്തിൽ ജന: സെക്രട്ടറി
അരുൺ മയ്യനാട് സംഘടനാ സെക്രട്ടറി ഗാർഗിൽ സുധീരൻ വൈസ് ചെയർമാൻ സന്തോഷ് മലമ്പുഴ പിആര്‍ഒ അഡ്വ: പ്രഹ്ലാദൻ, കൺവീനർ സജീവ് നാണു, ശിൽവി വിജയൻ, ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ കമ്മറ്റി ഭാരവാഹികളായി വി.ചന്ദ്രൻ (പ്രസിഡന്റ്) ബിന്ദു സുരേഷ്, അച്ചുതൻ മാസ്റ്റർ (വൈസ് പ്രസിഡണ്ടുമാർ), ഷാൻലി ഷാജി (സെക്രട്ടറി), ബിജേഷ് പെരുവെമ്പ്, പ്രിയ ഹരീഷ് (അസ്സി: സെക്രട്ടറിമാർ) ഡോ: കെ.റസിത (ട്രഷർ) എന്നിവരെ തെരെഞ്ഞെടുത്തു.