/sathyam/media/post_attachments/lrA8NCRRYteTbi4Y0tM7.jpg)
ചാലിശ്ശേരി: ചാലിശ്ശേരി അങ്ങാടി ഹെബ്രോൻ സട്രീറ്റിലെ പുലിക്കോട്ടിൽ സണ്ണിയുടെ മകൻ ജുണുവിൻ്റെ ഫാമിലെ രണ്ട് വയസ് പ്രായമുള്ള ബെല്ലാരി കർണ്ണൻ എന്ന പോത്ത് ഗ്രാമത്തിലെ താരമായി.
കേരളത്തിലെ ഏറ്റവും മികച്ച പോത്തിനെ കണ്ടെത്താൻ ഷോജി രവി എന്ന യൂട്യൂബ് ചാനൽ നടത്തിയ ബെസ്റ്റ് ബുൾ ഓഫ് കേരള ഓൺലൈൻ മത്സരത്തിലാണ് നാനൂറിലധികം വോട്ടുകൾ നേടി ജുണുവിന്റെ പോത്ത് ഒന്നാം സ്ഥാനം നേടിയത്. പത്ത് പോത്തുകൾ മൽസര രംഗത്ത് ഉണ്ടായിരുന്നു. വന്യ ജേക്കബ് നടുവേലിൽ പുത്തൻപുരയിൽ കോർ-എപ്പിസ്ക്കോപ്പയിൽ നിന്ന് സമ്മാനതുക 10,000 രൂപയും ട്രോഫിയും കഴിഞ്ഞ ദിവസം ജുണു ഏറ്റുവാങ്ങി.
/sathyam/media/post_attachments/LGCrUXeHUobDJCNNECZa.jpg)
ഗുജറാത്തിൽ നിന്നുള്ള ജാഫ്രബാദി ഇനത്തിൽ പ്പെട്ട ഇവ ഗുജറാത്തിലെ രാജകുടുംബങ്ങളിലാണു ഇത്തരം ജനുസ്സുകളെ വളർത്തിയിരുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന ഇത്തരം പോത്തുകളുടെ വിൽപന പലപ്പോഴും മോഹവിലയ്ക്കാണ് നടത്തുക.
രണ്ട് വർഷമായി ജുണു ചാലിശ്ശേരിയിൽ തുടങ്ങിയ ഫാമിൽ അൻപതോളം പോത്തുകൾ നിലവിൽ ഉണ്ട്. സൃഹൃത്ത് ജിയോ നൽകിയ ആശയമാണ് മൊബെൽ ഷോപ്പിൽ ജോലി ചെയ്തിരുന്ന ഇരുപത്തിയാറ് കാരനായ യുവാവിന് പോത്ത് ഫാം നടത്തുവാൻ പ്രേരണയായത്.
രണ്ട് വർഷത്തിനുള്ള ഹരിയാനയിൽ നിന്നും ആവശ്യക്കാർക്കായി ആയിരത്തോളം പോത്തുകളെ എത്തിച്ച് വിൽപന നടത്തിയിട്ടുണ്ട്. ഉത്തരേന്ത്യയിൽ നിന്നുള്ള മുറ ഇനത്തിൽ പെട്ട പോത്തുകളാണ് ഇതിൽ ഏറെയും.
ശ്രദ്ധയും ,പരിചരണവും ഉണ്ടെങ്കിൽ ഫാം കച്ചവടം ലാഭകരമാകുമെന്ന് പറഞ്ഞ ജുണു ആട്, കോഴി, പശു എന്നിവയുടെ ഫാം തുടങ്ങുവാനും പദ്ധതി ഒരുക്കുന്നുണ്ട്. ജൂണുവിനോടൊപ്പം പരിചരണത്തിനായി പിതാവ് സണ്ണിയും, സുഹൃത്ത് ജിനോ ജോയിയും എപ്പോഴും സജീവമായിട്ടുണ്ട്.