/sathyam/media/post_attachments/kV7Hn3GXhqWGnU5TYzRD.jpg)
മലമ്പുഴ: വാടകയ്ക്ക് എടുത്ത ജനറേറ്റർ വിറ്റ പ്രതി മലമ്പുഴ പോലീസിൻ്റെ പിടിയിലായി. തൃശൂർ അണ്ണല്ലൂർ, തിരുത്തിപറമ്പ് പുന്നക്കൽ വീട്ടിൽ അൻവർ (27) ആണ് മലമ്പുഴ പൊലീസിൻ്റെ പിടിയിലായത്.
ഇയാൾ മലമ്പുഴ മന്തക്കാട് ശാസ്താ കോളനിയിൽ, സന്തോഷ് ലൈറ്റ് ആൻ്റ് സൗണ്ട് കടയിൽ നിന്ന് കഴിഞ്ഞ മാസം 30 ന് ,പിരിവുശാലയിൽ കല്യാണാവശ്യത്തിനെന്ന് കടയുടമ മുഹമ്മദാലിയെ തെറ്റിധരിപ്പിച്ച് ജനറേറ്റർ വാടകക്ക് എടുക്കുകയായിരുന്നു. 2,10,000 രൂപ വിലവരുന്ന ഹോണ്ടയുടെ ജനറേറ്ററായിരുന്നു വിറ്റത്.
രണ്ട് ദിവസം കഴിഞ്ഞിട്ടും ജനറേറ്റർ തിരിച്ചെത്തിക്കാത്തതിനെ തുടർന്ന് കടയുടമ നടത്തിയ അന്വേഷണത്തിൽ നുണ പറഞ്ഞ് ജനറേററർ കൊണ്ടു പോയതാണെന്ന് മനസിലായി. തുടർന്ന് ഉടമ മലമ്പുഴ പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടയിൽ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, തൃശുർ തിരുത്തിപറമ്പിൽ വെച്ച് പ്രതി അൻവറെ പിടികൂടി.
തുടർന്നുണ്ടായ ചോദ്യം ചെയ്യലിൽ. ഇയാൾ കോയമ്പത്തൂർ പഴയ മാർക്കറ്റിൽ ജനറേറ്റർ, 20,000 രൂപക്ക് വിറ്റതായി കണ്ടെത്തി. പൊലീസ് പ്രതിയുമായി കോയമ്പത്തൂരെത്തി ജനറേറ്റർ വീണ്ടെടുത്തു. ജനറേറ്റർ കൊണ്ടു പോകാനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പാലക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു
ഇൻസ്പെക്ടർ സുനിൽ കൃഷ്ണൻ, എസ് .ഐ.മാരായ വിജയരാഘവൻ, ഉല്ലാസ് ബാബു എ.എസ്.ഐ ഉമ്മർ ഫറുക്ക്, എസ്.സി.പി.ഒ. സത്യാനാരയണൻ, സി.പി.ഒ. മാരായ സുനിൽ, ബിനു, മൻസൂർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.