New Update
Advertisment
ഒഴുവുപാറ: പ്രാഥമിക ക്ഷീരസംഘങ്ങളെ ആദായ നികുതിയുടെ പരിധിയിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഒഴുവുപാറ ആപ്കോസിൻ്റെ നേതൃത്ത്വത്തിൽ സംഘം തലത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ഒഴുവുപാറ പാൽസൊസൈറ്റിയിൽ നടന്ന പ്രതിഷേധ സമരം പല്ലശ്ശന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൽ. സായ് രാധ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് ആർ. നാരായണൻ അദ്ധ്യക്ഷനായി. സെക്രട്ടറി എം.എസ്. ഗോപാലകൃഷ്ണൻ, ഭരണ സമിതി അംഗം 'വി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.