/sathyam/media/post_attachments/VhFJrDDb8tgDGV9hQrDn.jpg)
പാലക്കാട്: പാലക്കാട് ജില്ലാ അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച് സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടിയ 32-ാംവാർഡിലെ കായിക താരങ്ങളെ വെൽഫെയർ പാർട്ടി അനുമോദിച്ചു.
വാർഡ് കൗൺസിലർ എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആസിയ റസാഖ്, കായികാധ്യാപകൻ മനോജ് മാഷ്, വാർഡ് കമ്മിറ്റി ഭാരവാഹികളായ എം.കാജാഹുസൈൻ, സൗരിയത്ത് സുലൈമാൻ എന്നിവർ വിജയികൾക്ക് ഉപഹാരം നൽകി. യൂണിറ്റ് പ്രസിഡണ്ടുമാരായ ബി.ഷെരീഫ്, എം.റിയാസ്, എം.ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.