/sathyam/media/post_attachments/S5DaVXWSCx0jPwQIZqWh.jpg)
ചിറ്റൂർ: മുൻ ജില്ലാ ജഡ്ജ് തത്തമംഗലം കടവളവിൽ പെരിയവീട്ടിൽ പി.എ.ക്യു മീരാൻ (101) അന്തരിച്ചു. ഖബറടക്കം ബുധനാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് തത്തമംഗലം ഹനഫി ജുമ മസ്ജിദ് ഖബർ സ്ഥാനിൽ.
രണ്ടു തവണ പാലക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്നു. എംഇഎസ് സ്ഥാപനത്തിലും ശ്രദ്ധേയ പങ്കുവഹിച്ചു. 1936ൽ ഗവ വിക്ടോറിയ കോളജിൽ ഇന്റർമീഡിയറ്റ് പഠനവും സെന്റ് തോമസ് കോളജിൽ ബിരുദവും പൂർത്തിയാക്കി അലിഗഡ് മുസ്ലിം സർവകലാശാലയിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും എൽഎൽബിയും ഫസ്റ്റ് ക്ലാസോടെ വിജയിച്ചു.
മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായാണു തുടക്കം. 1950ൽ ഒറ്റപ്പാലം മുൻ സിഫ്. പിന്നീട് തിരൂർ, തളി പ്പറമ്പ്, കൊയിലാണ്ടി കോടതികളിലും സേവനമനുഷ്ടിച്ചു. 1965 വടകരയിൽ സബ് ജഡ്ജായി. കോഴിക്കോട്ടും ഒറ്റപ്പാലത്തെയും സേവനത്തിനു ശേഷം 1968 മുതൽ 70 വരെ തലശ്ശേരിയിലും കോട്ടയത്തും ജില്ലാ ജഡ്ജിയായി. തൃശൂരിൽ വിജിലൻസ് സ്പെഷൽ ജഡ്ജി ആയിരിക്കെ 1974 ഡിസംബർ 31 നാണ് മീരാൻ വിരമിച്ചത്.
കള്ളക്കടത്ത് കേസുകളിലെ ശിക്ഷ നടപ്പാക്കുന്ന മിസ അഡ്വൈസറി ബോർഡ് അംഗമായി. 40 വർഷത്തിലധികമായി തത്തമംഗലത്തെ ഷംസുൽ ഇസ്ലാം ഹനഫി ജമാഅത്ത് പള്ളിയുടെ പ്രസിഡന്റും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സേവിക്കാനുള്ള ഷാദി മഹൽ റിലീഫിങ് കമ്മിറ്റിയുടെ മാനേജിങ് ട്രസ്റ്റിയുമാണ് മീരാൻ.
ഭാര്യ: പരേതയായ ആമിന. മക്കൾ ലിയാഖത്ത് അലി, ഡോ. ഷഹാബുദീൻ, ബർക്കത്തലി റിട്ട ഹൈ കോടതി ജഡ്ജ്,, നിലാഫർ. മരുമക്കൾ: സൈബുനിസ, യാസ്മിൻ, ലൈല.