'സർ' 'മാഡം' വിളികൾ വിലക്കുകയും അപേക്ഷ ഫോം തുടങ്ങിയ ഭരണഭാഷയിലെ വിധേയത്വ പദങ്ങൾ ഉപേക്ഷിച്ച് അവകാശ പദങ്ങൾ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് പാലക്കാട് ടൗൺ വെസ്റ്റ് മണ്ഡലം കമ്മിറ്റി പാലക്കാട് നഗരസഭ ചെയർപേഴ്സണ് നിവേദനം നല്കി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: "പാലക്കാട് നഗരസഭ വിധേയത്വ പദങ്ങൾ ഒഴിവാക്കണം" സർക്കാർ ഓഫീസുകളിലെത്തുന്ന ഏതൊരാളും ആദ്യം വിളിക്കേണ്ട പദങ്ങളിലൊന്നാണ് 'സർ' 'മാഡം' വിളികൾ. ബ്രിട്ടീഷ് ഭരണകാലത്തെ പദപ്രയോഗമാണ് 'സർ' 'മാഡം'  വിളി. ബ്രിട്ടീഷ് ഭരണകാലത്ത്
ജനങ്ങൾ പ്രജയായിരുന്നു.

പ്രജകൾക്ക് ഭരണത്തിലിടപെടാനുള്ള അവകാശമില്ല. ഭരണാധികാരിയുടെ ഔദാര്യമായിരുന്നു പ്രജകളുടെ ആവശ്യം അംഗീകരിക്കണമോ? വേണ്ടയോ എന്നത്? അതു കൊണ്ട് ആ കാലത്തെ അവശ്യങ്ങൾ പരാതിയായി ബോധിപ്പിക്കുകയായിരുന്നില്ല പകരം നിവേദനമായി നല്കുകയായിരുന്നു.

ആ നിവേദനങ്ങളിലെ വിധേയത്വ ഭാഷയാണ് സർ, മാഡം, ബഹുമാനപ്പെട്ട, വിനീതമായി, അങ്ങേക്ക്, അവർകൾ, അങ്ങേക്ക് ദയവുണ്ടായി, താഴ്മയോടെ, അപേക്ഷിക്കുന്നു, തുടങ്ങിവ.

പ്രജയിൽ നിന്ന് പൗരനിലേക്കുള്ള മാറ്റം പൂർത്തിയായി ഇന്ന് 75 വർഷം പിന്നിടുന്നു. ഇന്ന് പൗരന് ഭരണത്തിലിടപെടാനുള്ള അവകാശമുണ്ട്. പൗരനാണ് ജനാധിപത്യത്തിൽ പരമാധികാരി. പരമാധികാരിയായ ജനത്തെ സേവിക്കുന്നതിനായി ജനങ്ങൾ  തിരഞ്ഞെടുത്ത ഒരു സർക്കാർ ചുമതലപ്പെടുത്തിയവരാണ് സർക്കാർ ജീവനക്കാർ. ജനസേവകരെ 'സർ' 'മാഡം' വിളിക്കുന്നത് / വിളിക്കേണ്ടി വരുന്നത് ഭരണഘടന ഉറപ്പു നല്കുന്ന തുല്യതക്കും  ലിംഗനീതിക്കും എതിരാണ്.

ജനങ്ങൾ ഭരണ സംവിധാനത്തോട് വിധേയത്വമില്ലാതെ, അവകാശബോധത്തോടെ ഒപ്പംചേർന്ന്
നിൽക്കണമെങ്കിൽ നിലവിൽ തുടർന്നു വരുന്ന ഭരണഭാഷയിലെ അധികാര പദങ്ങൾ ഉപേക്ഷിച്ച് പകരം സൗഹൃദ പദങ്ങൾക്ക് ഇടം നല്കണമെന്നും 'സർ' 'മാഡം' വിളികൾ വിലക്കുകയും അപേക്ഷ ഫോം തുടങ്ങിയ ഭരണഭാഷയിലെ വിധേയത്വ പദങ്ങൾ ഉപേക്ഷിച്ച് അവകാശ പദങ്ങൾ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് പാലക്കാട് ടൗൺ വെസ്റ്റ് മണ്ഡലം കമ്മിറ്റി പാലക്കാട് നഗരസഭ ചെയർപേഴ്സണ് നിവേദനം നല്കി.

മണ്ഡലം പ്രസിഡൻ്റ് അനിൽ ബാലൻ , നഗരസഭാംഗങ്ങളായ മിനി ബാബു,  പി.എസ്. വിബിൻ സംസ്കാര സാഹിതി ജില്ലാ സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ ബൈജു ജൈനിമേട്, വിനോദ് കുമാർ, റഷീദ് കള്ളിക്കാട്, അക്ബർ അലി എന്നിവർ നേതൃത്വം നല്കി.

palakkad news
Advertisment