ശമ്പള നിഷേധം വച്ചു പൊറുപ്പിക്കാനാവില്ല - കെഎസ്ടി എംപ്ലോയീസ് സംഘ്; പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയിൽ പ്രതിഷേധിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കൊറോണയെ പോലും വക വെക്കാതെ രാപ്പകൽ പണിയെടുക്കുന്ന കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പളം നിഷേധിക്കുന്ന ഇടതുദുർഭരണത്തിനെതിരെ കെഎസ്ടി എംപ്ലോയീസ് സംഘ് പാലക്കാട് ഡിപ്പോയിൽ പ്രതിഷേധിച്ചു.

പണിയെടുത്താൽ മാത്രം പോര പ്രതിഷേധവും നടത്തിയാൽ മാത്രമേ ശമ്പളം കിട്ടു എന്ന അവസ്ഥയിലേക്ക് കെഎസ്ആര്‍ടിസി ജീവനക്കാരനെ തള്ളിവിടുന്ന ഇടതു നയം പ്രതിഷേധാർഹമാണെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്ത് ജില്ലാ സെക്രട്ടറി ടി.വി രമേഷ് കുമാർ പറഞ്ഞു.

2011 ലെ ശമ്പളത്തിന് ഇന്നും ജോലി ചെയ്യുന്ന ജീവനക്കാരന്റെ ക്ഷമ പരീക്ഷിക്കുന്ന നടപടി വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂണിൽ ശമ്പള പരിഷ്കരണം നടത്തുമെന്ന വാക്കുപാലിക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ സുരേഷ് കൃഷ്ണൻ , പി.കെ ബൈജു, എം കണ്ണൻ, വി വിനോദ് സി.രാജഗോപാൽ, നാഗനന്ദകുമാർ, കെ.പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

palakkad news
Advertisment