പാചകവാതക - ഇന്ധന വിലവർദ്ധനവിനെതിരെ വ്യാപാരി വ്യവസായി കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: പാചകവാതക - ഇന്ധന വിലവർദ്ധനവിന് എതിരെ വ്യാപാരി വ്യവസായി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുൻപിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.

പ്രതിഷേധ സമരം കെ പി സി സി സെക്രട്ടറി പി വി രാജേഷ് ഉദ്ഘാടനം ചെയ്തു. തട്ടു കടകൾ നടത്തി ഉപ ജീവനം നടത്തുന്ന സാധാരണ ചെറുകിട കച്ചവടക്കാർക്കും, കൊറോണ മൂലമുള്ള വറുതിയുടെ കാലത്ത് നിത്യ വരുമാനം പോലും ഇല്ലാതെ കഷ്ടപ്പെടുന്ന സാധാരണക്കാർക്കും ഇരുട്ടടിയാണ് നിത്യേനയുള്ള വില വർദ്ധനവ് എന്ന് പി.വി  രാജേഷ് അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ്‌ സി വി സതീഷ്  അധ്യക്ഷത  വഹിച്ച സമര പരിപാടിയിൽ ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ സുധാകരൻ പ്ലാക്കാട്ട്, ഹരിദാസ് മച്ചിങ്ങൽ, കെ ആർ ശരരാജ്, ഹക്കീം കൽമണ്ഡപം, പി എസ് വിബിൻ, എൻ സന്തോഷ്‌ കുമാർ, വി ബി രാജു, കെ എൻ സഹീർ, സി നിഖിൽ, അഖിലേഷ് അയ്യർ, താഹ എന്നിവർ സംസാരിച്ചു.

palakkad news
Advertisment