/sathyam/media/post_attachments/6vHjXKzwOXJnx71pbU1M.jpg)
പാലക്കാട്: 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്ര ഗവൺമെന്റ് തീരുമാനം പിൻവലിക്കുക, പെട്രോൾ-ഡീസൽ, പാചകവാതക വില വർദ്ധനവ് നിയന്ത്രിക്കുക, ഓട്ടോ-ടാക്സി നിരക്ക് കാലോചിതമായി പരിഷ്ക്കരിക്കുക, കേന്ദ്ര ഗവൺമെന്റ് പൊതുസ്വത്തുകൾ വിൽക്കുന്ന നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓട്ടോ-ടാക്സി, ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) പാലക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
ധർണ്ണ സമരം കേരള സ്റ്റേറ്റ് ഓട്ടോ-ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു. വിവിധ വർഗ ബഹുജന സംഘടന ഭാരവാഹികളായ ടി.കെ നൗഷാദ്, ജിഞ്ചു ജോസ്, എം.ഹരിദാസ്, കെ അച്ചുതൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. കെ ശശിധരൻ അധ്യഷത വഹിച്ച ചടങ്ങില്‍ ഡിവിഷൻ സെക്രട്ടറി അബ്ദുൾ സുക്കൂർ സ്വാഗതവും എസ് മെഹറാജ് നന്ദിയും പറഞ്ഞു.