ജെസിഐ പാലക്കാട് ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ സെപ്തംബർ 9 മുതൽ 15 വരെ വാരാഘോഷം സംഘടിപ്പിക്കുന്നു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

ജെസിഐ ഭാരവാഹികൾ പ്രസ് ക്ലബ്ബ് സെക്രട്ടറി മധുസുദ്ദനൻ കർത്തക്ക് വ്യക്ഷതൈ നൽകുന്നു

പാലക്കാട്: ജെസിഐ പാലക്കാട് ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ സെപ്തംബർ 9 മുതൽ 15 വരെ വാരാഘോഷം നടത്തും. പ്രകൃതിസംരക്ഷണം സ്ത്രീ ശാക്തീകരണം എന്നിവ മുൻനിർത്തിയാണ്  വാരാഘോഷം സംഘടിപ്പിക്കുന്നതെന്ന് പ്രസിഡണ്ട് അജയ് ശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആദ്യദിനത്തിൽ നടത്തും. 7 ദിവസം കൊണ്ട് 80 പ്രൊജക്ട് നടപ്പിലാക്കും. പഞ്ചായത്തുകളിൽ ജലസംഭരണി സ്ഥാപനം, വനിതകൾക്ക് തയ്യൽ മെഷ്യൻവിതരണം, വനവൽക്കരണം, ജില്ലാ ജയലിൽ മത്സ്യകൃഷി, പഴവർഗ്ഗ തോട്ടം, പ്ലാസ്റ്റിക്ക് നിർമ്മാജനം, ഉറവിട മാലിന്യ സംസ്കരണം എന്നാവ കൂടാതെ കലാകായിക പരിപാടികളും സംഘടിപ്പിക്കുമെന്നും അജയ് ശേഖർ പറഞ്ഞു.

സെക്രട്ടറി സറീന ഹനീഫ, സുമിത അജയ്, സമീറ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

palakkad news
Advertisment