/sathyam/media/post_attachments/XDvBuoIADAyz4RB9SAst.jpg)
പാലക്കാട്: കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനായി വടംവലി അസോസിയേഷൻ്റെ കീഴിൽ കായിക അക്കാദമി സ്ഥാപിക്കും. വടംവലി മത്സരത്തിൽ ജില്ല മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്ന് വടംവലി അസോസിയേഷൻ ജില്ലാ സെക്രട്ടറി അനന്തകൃഷണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാജസ്ഥാനിൽ നടന്ന വടംവലി മത്സരത്തിലാണ് കേരളം മികവ് പുറത്തെടുത്തത്. കേരളത്തിൽ നിന്ന് പങ്കെടുത്ത 60 കുട്ടികളിൽ 18 പേർ പാലക്കാട് ജില്ലക്കാരായിരുന്നു. മത്സരത്തിൽ 4 സ്വർണ്ണവും 2 വെള്ളിമെഡലുകളും കരസ്ഥമാക്കി.
മികച്ച പരിശീലനം ഉറപ്പാക്കുന്നതിനാണ് അക്കാദമി സ്ഥാപിക്കുന്നത്. ജില്ലയിൽ മികച്ച വടംവലി താരങ്ങൾ ഉണ്ടാവുമെന്നും അനന്തകൃഷ്ണൻ പറഞ്ഞു. പ്രസിഡണ്ട് ടെലിൻ തമ്പി, ദീപക്ക് രാമചന്ദ്രൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.