/sathyam/media/post_attachments/7tt9kF6zzwygFBdgAsXQ.jpg)
പാലക്കാട്: ഇന്ധന വിലവർദ്ധനവ്, തൊഴിലില്ലായ്മ, കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം എന്നിവയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പാലക്കാട് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടക്കുന്ന റിലേ സത്യാഗ്രഹത്തിന്റെ രണ്ടാം ദിവസം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ജിഞ്ചു ജോസ് ഉദ്ഘാടനം ചെയ്യ്തു.
ബ്ലോക്ക് ജോയിൻ സെക്രട്ടറി വി.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് കെ. ശിവദാസ്, സി പി പ്രമോദ്, കെ രാധിക, എം.വിപിൻദാസ്, എസ്.ഹരിദാസ്, ജി.ലിബിൻദാസ് എന്നിവർ സംസാരിച്ചു.