മമ്മൂട്ടിയുടെ പിറന്നാൾ വ്യത്യസ്ത ജീവകാരുണ്യ-സേവന പ്രവർത്തനങ്ങളോടെ മമ്മൂട്ടി ഫാൻസ്‌ ഭാരവാഹികൾ ആഘോഷിച്ചു

New Update

publive-image

Advertisment

കരിമ്പ: മലയാള സിനിമയുടെ മികവിനെ പ്രശസ്തമാക്കിയ അതുല്യ പ്രതിഭ മമ്മൂട്ടിയുടെ പിറന്നാൾ വ്യത്യസ്ത സേവന പ്രവർത്തനങ്ങളോടെ ആഘോഷിച്ചു. കലയോട് അസാധാരണമായ പ്രതിബദ്ധത പുലർത്തുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും ജീവിതത്തോടും കലയോടുമുള്ള സമർപ്പിത നിലപാടാണ് ഉയരത്തിൽ എത്താൻ മമ്മൂട്ടിയെ പ്രാപ്തനാക്കിയതെന്നും കലാകാരന്മാർ ഓർത്തു.

രക്തദാന ക്യാമ്പ്, നാല് കുടുംബംങ്ങൾക് ചികിത്സ സഹായം, രണ്ടുപേർക്ക്‌ പഠിക്കാൻ ധന സഹായം, ഏഴ് കുടുംബങ്ങൾക് കിറ്റ് വിതരണം, പോലീസ് സ്റ്റേഷനിലേക്ക് കോവിഡ് പ്രതിരോധ വസ്തുക്കളുടെ വിതരണം, കരാകുർശ്ശി ആകാശ പറവയിലെ അന്തേവാസികൾക്ക് അന്നദാനം തുടങ്ങിയ വിവിധ പരിപാടികളോടെ ആയിരുന്നു ആഘോഷ പരിപാടി.

കാർത്തിക്, രഞ്ജിത്, രതീഷ്, ഹാരിസ്, അലി, ദിനു, ശരത്, അജിത് തുടങ്ങിയ മമ്മൂട്ടി ഫാൻസ്‌ ഭാരവാഹികൾ നേതൃത്വം നൽകി.

palakkad news
Advertisment