ചിറ്റൂർ തത്തമംഗലം നഗരസഭയിൽ പരാതിക്കാരിയായ സ്ത്രീക്കെതിരെ കൗൺസിലർ ലൈംഗിക അതിക്രമം കാണിച്ച വിഷയത്തിൽ സിപിഎം പാലക്കാട്‌ ജില്ലാ സെക്രട്ടറി നയം വ്യക്തമാക്കണം: അഡ്വ. ബിന്ദു കൃഷ്ണ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

ചിറ്റൂർ: ചിറ്റൂർ തത്തമംഗലം നഗരസഭയിൽ പരാതികാരിയായ സ്ത്രീക്കെതിരെ കൗൺസിലർ ലൈംഗിക അതിക്രമം കാണിച്ച വിഷയത്തിൽ സിപിഎം. ജില്ലാ സെക്രട്ടറി പാർട്ടിയുടെ നയം വ്യക്തമാക്കണമെന്ന് അഡ്വ. ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

സ്ത്രീക്കെതിരെ അതിക്രമം കാണിച്ച കൗൺസിലർ രജിവെക്കണം എന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ചിറ്റൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവർക്ക് സംരക്ഷണം നൽകി സ്ഥാനക്കയറ്റം നൽകി കേരള സമൂഹത്തെ വെല്ലുവിളിക്കുകയാണ് സിപിഎം എന്നും അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പി കെ ശശിയെ കെടിഡിസി ചെയർമാൻ ആക്കിയ നടപടിയെന്നും അവർ അഭിപ്രായപ്പെട്ടു.

മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി രജിത ജ്യോതിഷ് അധ്യക്ഷത വഹിച്ചു . ഡിസിസി വൈസ് പ്രസിഡന്റ്‌ സുമേഷ് അച്യുതൻ, ഡിസിസി സെക്രട്ടറി കെ.സി. പ്രീത്, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ ആര്‍. സദാനന്ദൻ, മുൻ മുൻസിപ്പൽ ചെയർമാൻ കെ. മധു, മണ്ഡലം പ്രസിഡന്റ്‌ മാരായ ആര്‍. ബാബു, കെ. ഭൂവനദാസ്, സി.ഭാഗ്യവതി, കൗൺസിലർമാരായ ഉഷ, ഷീജ മോഹൻ, പ്രിയ കുമരൻ എന്നവർ സംസാരിച്ചു. മുൻ ചെയര്പേഴ്സൻ കെ. സുമതി സ്വാഗതവും കൗൺസിലർ അനിത കുട്ടപ്പൻ നന്ദിയും പറഞ്ഞു.

palakkad news
Advertisment