/sathyam/media/post_attachments/vgEYlgKhlld3uK8G4Zm2.jpg)
പാലക്കാട്: മോദി സർക്കരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പാലക്കാട് ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ പാലക്കാട് ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ പ്രതിഷേധം സിപിഐ എം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.ഹരിദാസ് അദ്ധ്യക്ഷനായി. സി.പി പ്രമോദ്, എൽ.സി സെക്രട്ടറി ആർ ഉദയകുമാർ, എം.ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
സിപിഐ എം വലിയങ്ങാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ ബസ്റ്റാൻ്റിനു സമീപമുള്ള ടെലഫോൺ എക്സ്ചേഞ്ചിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഏരിയ സെൻ്റർ അംഗം കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു.
വലിയങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി അബ്ദുൾ സുക്കൂർ അദ്ധ്യക്ഷനായി. ഡിവൈഎഫ്ഐ വലിയങ്ങാടി മേഖല സെക്രട്ടറി വിനോദ് കുമാർ, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മേഖല സെക്രട്ടറി സെലീന ബീവി, എം. വിപിൻദാസ്, കെ. ധനലക്ഷ്മി എന്നിവർ പ്രസംഗിച്ചു.