പാലക്കാട് നഗര മധ്യത്തിൽ വീട് കുത്തിത്തുറന്ന് മോഷണം ! 25 പവനും മുപ്പതിനായിരം രൂപയും കവർന്നു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മോഷണം നടന്ന വീട്ടിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു

പാലക്കാട്: നഗരത്തിൽ വ്യാപാരിയുടെ വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ചതായി പരാതി. പാലക്കാട് പറക്കുന്നം സ്വദേശി മുഹമ്മദ് ബഷീറിൻ്റെ വീട് കുത്തിതുറന്ന് 25 പവൻ സ്വർണ്ണവും മുപ്പതിനായിരം രൂപയും മോഷ്ടിച്ചതായാണ് പരാതി.

മുഹമ്മദ് ബഷീറും കുടുംബവും കഴിഞ്ഞ ശനിയാഴ്ച ചെന്നൈയിലേക്ക് യാത്ര പോയിരുന്നു. ഇന്ന് രാവിലെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. അലമാരയിൽ സൂക്ഷിച്ച 25 പവൻ സ്വർണ്ണാഭരണങ്ങളും മുപ്പതിനായിരം രൂപയും മോഷണം പോയതായി മുഹമ്മദ് ബഷീർ പരാതിപ്പെട്ടു.

രണ്ടുനില വീടിൻ്റെ മുകൾനിലയിലെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്തു കയറിയിട്ടുള്ളത്. താഴത്തെ നിലയിലെ അലമാരയിലാണ് സ്വർണവും പണവും സൂക്ഷിച്ചിരുന്നത്. ഇത് കുത്തിതുറന്ന് മോഷണം നടത്തുകയായിരുന്നു. വീടിന് സമീപം സ്റ്റീൽകട നടത്തുകയാണ് മുഹമ്മദ് ബഷീർ. പരാതിയെ തുടർന്ന് പാലക്കാട് നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലം പരിശോധിച്ചു.

കഴിഞ്ഞ ശനിയാഴ്ച മുതൽ അഞ്ചു ദിവസമായി വീട്ടിൽ ആരും ഇല്ലാത്തതിനാൽ മോഷണം എന്ന് നടന്നുവെന്നത് സംബന്ധിച്ച് വ്യക്തത വരുന്നതേയുള്ളു.

palakkad news
Advertisment