/sathyam/media/post_attachments/AIOW5FwXIaN74eOsYg2y.jpg)
നെന്മാറ: അഖിലേന്ത്യ വടംവലി മത്സരത്തിൽ വനിതാ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് സ്വർണ്ണ മെഡൽ നേടിയ ടീം അംഗം സ്നേഹ എസിനേയും, വ്യത്യസ്ത രീതിയിലുള്ള ചിത്രങ്ങൾ വരച്ച് ഏഷ്യബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടിയ പ്രവീൺ പരമനേയും യൂത്ത് കോൺഗ്രസ് നെന്മാറ മണ്ഡലം കമ്മിറ്റി ആദരിച്ചു.
ഡിസിസി വൈസ് പ്രസിഡൻറ് സുമേഷ് അച്ചുതൻ ആദരിക്കൽ ചടങ്ങ് നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജിൽ കൽമൊക്ക്, കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ഷാജി തെക്കേതിൽ, പഞ്ചായത്തംഗം അമീർജാൻ, സി.സി.സുനിൽ, സുരേഷ്.ആർ, ശരത്ത്.ബി, മണികുഞ്ചൻ, ഷിഹാബ്.എൻ.എന്നിവർ നേതൃത്വം നൽകി.