/sathyam/media/post_attachments/vuiJrccwCpfIMfVnfI52.jpg)
കൂത്തന്നൂർ: വലുപറമ്പ് പ്രദേശത്ത് മൊബൈൽ നെറ്റ്‌വർക്ക് കിട്ടാത്തത് മൂലം വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം വഴിമുട്ടുന്നു. ഇതുമൂലം നൂറുകണക്കിന് വിദ്യാർഥികളാണ് കഷ്ടപ്പെടുന്നത്.
ഈ പ്രദേശത് ഏതു മൊബൈൽ ഫോണിനും സിഗ്നൽ കിട്ടുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. പഠന ത്തിനായി നെറ്റ്‌വർക്ക് കിട്ടുന്ന സ്ഥലം നോക്കി മഴക്കാലത്ത് അലയേണ്ട ഗതികേടാണ് വിദ്യാർത്ഥികൾക്കുള്ളത്. അധികാരികൾ വേണ്ട നടപടി സ്വീകരിക്കണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നു.