/sathyam/media/post_attachments/RPsqL5e7kEHSAlGA1zPm.jpg)
പാലക്കാട്: വീട്ടുനിർമാണ സാമഗ്രികൾ മോഷ്ടിച്ച് വിൽപന നടത്തിയിരുന്ന സംഘത്തെ ടൗൺ സൗത്ത് പൊലീസ് പിടികൂടി. യാക്കര സൗഹാർദ്ര നഗറിൽ കാജഹുസൈൻ (33), ചടനാംകുറിശ്ശി സ്വദേശികളായ അബ്ദുൾ മജീദ് (38), ഷഫീക് (32), കണ്ണമ്പരിയാരം സ്വദേശി രാജേഷ് (44) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 25നായിരുന്നു മോഷണം നടന്നത്. പൊൽപ്പുള്ളി സ്വദേശിയായ കരാറുകരന്റെ തണ്ണീർപന്തലിലെ നിർമാണ സ്ഥലത്ത് സൂക്ഷിച്ചിരുന്ന ഒരുലക്ഷത്തോളം രൂപ വിലവരുന്ന 30 ജാക്കി, 10 സ്പാൻ, ആറ് ഇരുമ്പ് പൈപ്പ്, മൂന്ന് അലൈൻമെന്റ് ഷീറ്റ് എന്നിവ മോഷണം പോയി.
സൗത്ത് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു. തണ്ണീർപന്തലിലെ പഴയ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ പ്രതികൾ സാധനങ്ങൾ വിൽപന നടത്തുന്നതിനായി എത്തിയെന്ന് കണ്ടെത്തി. സ്ഥാപന ഉടമയുടെ മൊഴിപ്രകാരം പ്രതികളുടെ വിവരങ്ങൾ ലഭിച്ചു.
വ്യാഴാഴ്ച വൈകീട്ട് യാക്കരയിൽ നിന്ന് പ്രതികളെ പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഈ മാസം നാലിന് സമാനമായ മോഷണം നടത്തിയതായി പ്രതികൾ പൊലീസിന് മൊഴിനൽകി. ഇവരെ കോടതിയിൽ ഹാജരാക്കി.
സൗത്ത് ഇൻസ്പെക്ടർ ടി ഷിജു എബ്രഹാം, എസ്‌ഐ മഹേഷ്‌കുമാർ, അഡി. എസ്‌ഐമാരായ ഉദയകുമാർ, ഷിബു, രമേഷ്, സീനിയർ സിപിഒമാരായ എം സുനിൽ, മണികണ്ഠൻ, സിപിഒമാരായ നിഷാദ്, സജീന്ദ്രൻ, സിജി, വിനീത്, ഋഷികേശൻ, കാജാഹുസ്സൈൻ, ഷംസുദ്ധീൻ, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.