പാലക്കാട് മെഡിക്കൽ കോളേജ് പിഎസ്‌സിക്കു വിടണമെന്ന പിഎസ്‌സി ചെയർമാൻ്റെ പ്രസ്താവനക്കെതിരെ എസ്‌സി/എസ്ടി കോർഡിനേഷൻ കമ്മിറ്റി പിഎസ്‌സി ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: പാർശ്വവൽക്കരിക്കപ്പെട്ടവർക്കു നേരെ വാമനത്വ നിയമത്തിൻ്റെ ഹൈടെക്ക് സംവിധാനമാണ് ഭരണകൂടം ഉപയോഗിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടി. പേര് പട്ടികജാതി പട്ടികവർഗ്ഗ മെഡിക്കൽ കോളെജ് എന്നാണെങ്കിലും അകത്ത് നടക്കുന്നത് വരേണ്യ വർഗ്ഗ സമീപനമാണെന്നും വിളയോടി ശിവൻകുട്ടി.

പാലക്കാട് മെഡിക്കൽ കോളേജ് പിഎസ്‌സിക്കു വിടണമെന്ന പിഎസ്‌സി ചെയർമാൻ്റെ പ്രസ്താവനക്കെതിരെ എസ്‌സി/എസ്ടി കോർഡിനേഷൻ കമ്മിറ്റി പിഎസ്‌സി ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിളയോടി ശിവൻകുട്ടി.

മെഡിക്കൽ കോളേജ് നിയമനം പിഎസ്‌സിക്ക് വിടണമെന്ന ചെയർമാൻ്റെ പ്രസ്താവന എന്തുകൊണ്ട് വന്നുവെന്നും എന്തുകൊണ്ട് സംരക്ഷണം ലഭിച്ചുവെന്നും പരിശോധിക്കണം, കറുത്തവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള ഭരണകൂട സമീപനമാണ് പിഎസ്‌സി ചെയർമാൻ്റെ പ്രസ്ഥാവന.

പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടിയുളള ഭരണകൂട സമീപനം വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റേതു മാത്രമാണ്. വർഗ്ഗബോധത്തെ കുറിച്ചു പറയുകയും വർഗ്ഗ വഞ്ചന നടത്തുന്നതുമായ സമീപനമാണ് പിഎസ്‌സി ചെയർമാൻ കാണിച്ചതെന്നും വിളയോടി ശിവൻകുട്ടി പറഞ്ഞു.

ചെയർമാൻ മായാണ്ടി  അദ്ധ്യക്ഷത വഹിച്ചു. വി.എസ് രാധാകൃഷ്ണൻ, കെ വാസുദേവൻ, വിജയൻ അമ്പലക്കാട്, ഗോപാലകൃഷ്ണൻ പരുത്തിപ്പുള്ളി, അഡ്വ. രാഘവൻ എന്നിവർ സംസാരിച്ചു.

palakkad news
Advertisment