/sathyam/media/post_attachments/29QirG0rJm5tq3TeErDu.jpg)
പാലക്കാട്: സിപിഎം നേതൃത്വത്തിൽ നടത്തുന്ന സഹകരണ ബാങ്ക് അഴിമതിക്കെതിരെ കണ്ണാടി സർവീസ് സഹകരണ ബാങ്കിന് മുന്നിൽ ബിജെപി മണ്ഡലം കമ്മിറ്റി ധർണ്ണ നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ ഇ കൃഷ്ണദാസ് ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് പി സ്മിതേഷ് അധ്യക്ഷത വഹിച്ചു. കണ്ണാടി പഞ്ചായത്ത് പ്രസിഡന്റ്
ബിനിൽ മടപ്പള്ളത് സ്വാഗതം പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റി അംഗം
ശിവദാസ്, കണ്ണാടി പഞ്ചായത്ത് ജനറൽ സെക്രട്ടറി അനീഷ് കണ്ണാടി, കർഷകമോർച്ച
മണ്ഡലം വൈസ്പ്രസിഡന്റ് രവീന്ദ്രൻ, ജനീഷ്, പ്രവീദ്, ചന്ദ്രശേഖരൻ, സുരേഷ്
പരപ്പന, എന്നിവർ പ്രസംഗിച്ചു.