പാലക്കാട്: കഴിഞ്ഞ 7 വർഷമായി അരക്ക് താഴെ തളർന്നിരിക്കുന്ന പാലക്കാട് നഗരസഭയിലെ 26-ാം വാർഡ് കേനാത്ത്പറമ്പിലെ രാമനുണ്ണിക്ക് യുത്ത് കെയറിൻ്റെ ഭാഗമായി ഷാഫി പറമ്പിൽ എംഎൽഎ യന്ത്രവത്കൃത വീൽചെയൽ കൈമാറി.
ശരീരകമായി തളർന്നിരിക്കുന്ന അവശത അനുദവിക്കുന്നരുടെ ബിഎംഡബ്യൂ കാർ തന്നെയാണ് യന്ത്രവത്കൃത വീൽചെയർ. ബിഎസ്എൻഎല്ലിൻ്റെ കേബിൾ ഇടുന്ന താത്ക്കാലിക ജീവനക്കാരനായി പത്ത് വർഷം കുടുംബം നടത്തുന്നതിനിടെ 2012-ൽ നട്ടെല്ലിന് സംഭവിച്ച തകരാറ് മൂലം 2014-ൽ ശരീരത്തിൻ്റെ അരക്ക് താഴെ പൂർണ്ണമായും ചലനമറ്റു കിടപ്പിലായി.
അവശതയിലും ചെറിയ കൈ തൊഴിലിലൂടെ സമൂഹത്തിൽ ഉയർന്നുനിൽക്കാനും കുടുംബത്തെ പോറ്റാനും ശ്രമിക്കുന്ന രാമനുണ്ണി പോലുള്ളവരുടെ പേപ്പർപേന നിർമാണം, കുട നിർമാണം, കരകൗശല വസ്തുക്കളുടെ നിർമാണം എന്നത് വളരെ വലുതാണെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.
വാർഡിലെ ജനപ്രതിനിധി ഷൈലജ, മുൻ കൗൺസിലർ രഞ്ജിത്ത്, ആശ വർക്കർ സോഫിയ, എഡിഎസ് ചെയർപെഴ്സൺ ശോഭന, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് നാസർ ഹുസൈൻ, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ പ്രശോഭ്, ദീപക്ക്, നവാസ്, സക്കീർ, വൈശാഖ്, മൈനോററ്റി കോൺഗ്രസ്സ് പ്രസിഡണ്ട് മുസ്തഫ, വാർഡിലെ ആർആർടി പ്രവർത്തകൻ ശിവദാസ്, റിയാസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായി.