സ്‌കൂളിലും ഇനി സര്‍, മാഡം വിളികള്‍ വേണ്ട; ഗുരുശിഷ്യ ബന്ധം ദൃഡമാക്കുന്നതിനൊടൊപ്പം മാതൃകയായി ഓലശ്ശേരി സീനിയര്‍ ബേസിക് സ്‌കൂള്‍

New Update

 

Advertisment

publive-image

പാലക്കാട്: സര്‍, മാഡം വിളികള്‍ സ്‌കൂളുകളില്‍ നിന്നും വൈകാതെ അപ്രത്യക്ഷമാകും. കുട്ടികള്‍ ഇനിമുതല്‍ മാഷെ/ടീച്ചറേ എന്ന് വിളിച്ചാല്‍ മതിയെന്നാണ് പാലക്കാട് ജില്ലയിലെ ഓലശ്ശേരി സീനിയര്‍ ബേസിക് സ്‌കൂളിന്റെ തീരുമാനം.

എഴുപത് വര്‍ഷം പഴക്കമുണ്ട് ഓലശ്ശേരി സീനിയര്‍ ബേസിക് സ്‌കൂളിന്. സര്‍ അല്ലെങ്കില്‍ മാഡം എന്നുവിളിക്കുന്നതില്‍ കുട്ടികള്‍ക്ക് അധ്യാപകരോട് സ്‌നേഹത്തിന് പകരം വിധേയത്വമാണ് തോന്നുകയെന്നും ഗുരുശിഷ്യ ബന്ധം ദൃഡമാക്കാനാണ് ഈ തീരുമാനമെന്നും സ്‌കൂളിലെ പ്രധാനാധ്യാപകന്‍ വേണുഗോപാലന്‍ മാഷ് പറയുന്നു.

അധ്യാപകര്‍ക്ക് മാത്രമല്ല, ഓലശ്ശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും മാഷേ അല്ലെങ്കില്‍ ടീച്ചറേ വിളിക്കുന്നതാണ് ഇഷ്ടം. കൊളോണിയല്‍ കാലത്തെ സമ്പ്രദായം ഇല്ലാതാക്കാനാണ് തീരുമാനമെന്നും എന്നാല്‍ ഇത്തരത്തില്‍ വിളിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കില്ലെന്നും അധ്യാപകര്‍ പറയുന്നു.

നേരത്തെ പാലക്കാട് ജില്ലയിലെ തന്നെ മാത്തൂര്‍ പഞ്ചായത്തും സര്‍, മാഡം വിളികള്‍ ഒഴിവാക്കി ഉത്തരവിറക്കിയിരുന്നു. സര്‍, മാഡം അഭിസംബോധനകള്‍ ഒഴിവാക്കിയ ഇന്ത്യയിലെ തന്നെ ആദ്യ പഞ്ചായത്തായി മാറി മാത്തൂര്‍.

NEWS
Advertisment