കേരളത്തിൻ്റെ മതമൈത്രിയും മാനവിക മൂല്യങ്ങളും തകർക്കുന്ന പ്രസ്താവനകളോ പ്രവൃത്തിയോ ആത്മീയ ആചാര്യൻമാരിൽ നിന്നും മതമേലദ്ധ്യക്ഷൻമാരിൽ നിന്നും ഉണ്ടാവരുത് - ഭാരതീയ നാഷണൽ ജനതാദൾ പാലക്കാട് ജില്ലാ കമ്മറ്റി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കേരളത്തിൻ്റെ മതമൈത്രിയും മാനവിക മൂല്യങ്ങളും തകർക്കുന്ന പ്രസ്താവനകളൊ പ്രവൃത്തിയോ ആത്മീയ ആചാര്യൻമാരിൽ നിന്നും മതമേലദ്ധ്യക്ഷൻമാരിൽ നിന്നും ഉണ്ടാവരുതെന്ന് ഭാരതീയ നാഷണൽ ജനതാദൾ ജില്ലാ കമ്മറ്റി.

മതമൈത്രിയുടെ ആവശ്യകത ചൂണ്ടിക്കാട്ടി പാല ബിഷപ്പ് റവ. ജോസഫ് കല്ലറങ്ങാട്ടിന് തുറന്ന കത്തയക്കുമെന്നും ഭാരതിയ നാഷണൽ ജനതാദൾ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് എഎം ഷിബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നൂറ്റാണ്ടുകളായി മതസൗഹാർദ്ദം നിലനിൽക്കുന്ന പ്രദേശമാണ് കേരളം. മതങ്ങളോടും, സമൂഹത്തോടും, സഹജീവികളോടും ക്രിസ്ത്യാനി സമൂഹം സ്നേഹവും സഹിഷ്ണുതയും കരുതലും കാണിച്ചിരുന്നു.

മറ്റു മതത്തിലെ ലക്ഷോപലക്ഷം വിശ്വാസികളെ സംശയത്തിൻ്റെ നിഴലിൽ നിർത്തുന്ന പ്രസ്താവന പാടില്ലാത്തതായിരുന്നു. തിന്മകളെയും കുറ്റക്യത്വങ്ങളെയും മതത്തിൻ്റെ കോട്ടയിൽ ചേർക്കരുതായിരുന്നു. കൃസ്തുമതം മാനവ മൂല്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും നിറവാണെന്ന് പഠിപ്പിച്ച വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന നോവലും ബിഷപ്പിന് അയച്ചു കൊടുക്കുമെന്നും ഷിബുവാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മഹിളാ ദൾ സംസ്ഥാന സെക്രട്ടറി നൗഫിയ നസീർ, യുവജനതാദൾ ജില്ല പ്രസിഡണ്ട് സൂര്യരാജ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

palakkad news
Advertisment