മലമ്പുഴയില്‍ വാഹനം മറിച്ചിട്ട് യൂട്യൂബര്‍മാരുടെ അഭ്യാസം ! മോട്ടോര്‍ വാഹനവകുപ്പും പൊലീസും അന്വേഷണം തുടങ്ങി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: മലമ്പുഴയില്‍ വാഹനം മറിച്ചിട്ട് യൂട്യൂബര്‍മാരുടെ അഭ്യാസം. പുതിയ വാഹനം ഡാം സൈറ്റിലിറക്കി മനപൂര്‍വം മറിച്ചിടുകയും, ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയുമായിരുന്നു. അമിതവേഗതയിലാണ് തൃശൂര്‍ സ്വദേശിയും സംഘവും വണ്ടിയോടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചു. ഏപ്രില്‍ മാസത്തിലായിരുന്നു സംഭവമെന്നാണ് സൂചന. വാഹനം നിരോധിത മേഖലയായ ഡാം സൈറ്റിലേക്കിറക്കുകയായിരുന്നു. വീഡിയോ കഴിഞ്ഞ ദിവസമാണ് വ്‌ളോഗര്‍മാര്‍ യൂട്യൂബില്‍ പ്രചരിപ്പിച്ചത്.

അപകടരമായ രീതിയിലാണ് മറ്റൊരു വാഹനത്തില്‍ തൂങ്ങിക്കിടന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പ്രാഥമിക പരിശോധനയില്‍ നിയമലംഘനം വ്യക്തമാണെന്നും, സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായും ആര്‍ ടി ഒ അറിയിച്ചു. വാഹനം അനുമതിയില്ലാതെ ഡാമിലിറക്കിയതിന് ജലവിഭവ വകുപ്പും പൊലീസില്‍ പരാതി നല്‍കിയേക്കും.വാഹന ഉടമയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി മലമ്പുഴ സി ഐ അറിയിച്ചു.

palakkad news
Advertisment